തിരുവനന്തപുരം: ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംഗ് പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 1800 കോടി രൂപ സമാഹരിക്കുന്നു. ഇതിനുളള കടപ്പത്രങ്ങളുടെ ലേലം മെയ് 10ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ്വ് ബാങ്ക് ഓഫീസില്‍ നടക്കും.
റിസര്‍വ്വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സൊല്യൂഷ്യനായ ഇകുബേര്‍ സംവിധാനത്തിലൂടെ ഇലക്ട്രോണിക് രൂപത്തിലാണ് ലേലത്തിനുളള ബിഡുകള്‍ സമര്‍പ്പിക്കേണ്ടത്. മത്സരാധിഷ്ഠിത ബിഡുകള്‍ രാവിലെ 10.30 മുതല്‍ 12 മണിവരെയും, അല്ലാത്തവ രാവിലെ 10.30 മുതല്‍ 11.30 മണി വരെയും സമര്‍പ്പിക്കാം. വികസന പദ്ധതികള്‍ക്ക് പണം സമാഹരിക്കുന്നതിനാണ് കടപ്പത്രം പുറപ്പെടുവിക്കുന്നത്
Discussion about this post