തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയത്തിലും അവധിക്കാല ക്ലാസുകള്‍ നടത്തുവാന്‍ പാടില്ല എന്ന് ഡയറക്ടര്‍ അറിയിച്ചു.
സൂര്യാതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒരു വിദ്യാലയവും മധ്യവേനല്‍ അവധിക്കാലത്ത് പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതും സ്കൂള്‍ അധികൃതര്‍ മേല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാ വിദ്യാഭ്യാസ ആഫീസര്‍മാരും ഉറപ്പു വരുത്തേണ്ടതുമാണ്. ഇതില്‍ മാറ്റം വരുത്തുന്ന അധികാരികള്‍ക്ക് എതിരെ വകുപ്പുതല നടപടി സ്വീകരിക്കും. കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം സംഭവിക്കുന്ന പക്ഷം അവധിക്കാല ക്ലാസുകള്‍ സംബന്ധിച്ച് ഉചിതമായ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതാണെന്നും ഡയറക്ടര്‍ അറിയിച്ചു.
Discussion about this post