കൊച്ചി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരെ നോര്‍ക്ക ഇടപ്പെട്ട് തിരിച്ചെത്തിച്ചു. ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് കഴിഞ്ഞ 47 ദിവസമായി ലിബിയയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍. ലിബിയിലെ ട്രിപ്പോളിയില്‍ സാവിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരടക്കം 18 പേരാണ് നാട്ടിലെത്തിയത്. തുര്‍ക്കിയിലെ ഇസ്താബുളില്‍ നിന്നും ദുബായിലെത്തിയ സംഘം അവിടെ നിന്നും എമിറേറ്റ്സ് വിമാനത്തിലാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്.
രാവിലെ 8.30നാണ് സംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. നെടുമ്പാശേരിയിലെത്തിയവര്‍ക്ക് നോര്‍ക്ക 2,000 രൂപ വീതം ധനസഹായം നല്കി.
Discussion about this post