കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ മൂന്ന് കണ്ടെയ്നറുകളിലായി 570 കോടി രൂപ പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് പണം കണ്‌ടെത്തിയത്. പെരുമനല്ലൂര്‍-കുന്നത്തൂര്‍ ബൈപാസില്‍ നടത്തിയ പരിശോധനയിലാണ് പണം നിറച്ച മൂന്ന് കണ്‌ടെയ്‌നര്‍ ലോറികള്‍ പിടിയിലായത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോയമ്പത്തൂര്‍ ബ്രാഞ്ചില്‍ നിന്ന് വിശാഖപട്ടണം ബ്രാഞ്ചിലേക്ക് കൊണ്ടു പോകുകയായിരുന്നു പണമെന്നാണ് കണ്‌ടെയ്‌നറിലുണ്ടായിരുന്നവര്‍ പറഞ്ഞത്. എന്നാല്‍ വാഹങ്ങളുടെ നമ്പറും രേഖകളിലെ നമ്പറും പൊരുത്തപ്പെടാത്തതാണ് സംശയത്തിനിടയാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.












