തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. അഞ്ച് മണി വരെ 70.35 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു.
കോഴിക്കോട് ജില്ലയാണ് പോളിങ്ങില്‍ മുന്നില്‍. 73.39 ശതമാനം. തിരുവനന്തപുരത്ത് 67.77 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മറ്റു ജില്ലകളിലെ വോട്ടിംഗ് നില. കാസര്‍ക്കോട് 69.90%, വയനാട് 56.84% കോഴിക്കോട് 58.66%, മലപ്പുറം 54.15%, പാലക്കാട് 71.07%, തൃശൂര്‍ 72.24%, എറണാകുളം72.07%, ഇടുക്കി 55.05%, കോട്ടയം 58.93%, ആലപ്പുഴ 73.37%, പത്തനംതിട്ട 61.83%, കൊല്ലം 69.16%, കണ്ണൂര്‍ 72.88%.
സംസ്ഥാനത്ത് ആകെ 2.60 കോടി വോട്ടര്‍മാരാണുള്ളത്.












