തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ ജില്ലയില്‍ 77.74 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി അവസാന കണക്കുകള്‍. വടക്കാഞ്ചേരിയിലും പുതുക്കാടും പോളിംഗ് 80 ശതമാനത്തിന് മുകളിലാണ്.
പുതുക്കാട് 81.07 ഉം വടക്കാഞ്ചേരിയില്‍ 80.47 ഉം ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിംഗ് ശതമാനം ഗുരുവായൂരാണ് 73.05. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലേയും പോളിംഗ് ശതമാനം ചുവടെ ചേലക്കര 79.21, കുന്ദംകുളം 78.74, ഗുരുവായൂര്‍ 73.05, മണലൂര്‍ 76.49, വടക്കാഞ്ചേരി 80.47, ഒല്ലൂര്‍ 77.70, തൃശൂര്‍ 73.29, നാട്ടിക 76.22, കൈപ്പമംഗലം 79.07, ഇരിങ്ങാലക്കുട 77.53, പുതുക്കാട് 81.07, ചാലക്കുടി 78.60, കൊടുങ്ങല്ലൂര്‍ 79.24
Discussion about this post