തിരുവനന്തപുരം: മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത 16 വയസ്സുളള അനാഥ ദളിത് വിദ്യാര്‍ഥിക്ക് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എറണാകുളം റേഞ്ച് ഐ.ജി, എറണാകുളം ജില്ലാ കളക്റ്റര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരോട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസ് കമ്മീഷന്‍ ജൂണ്‍ ഒന്നിന് പരിഗണിക്കും.
എറണാകുളം ജില്ലയിലെ കറുകുറ്റി സ്വദേശിയായ കുട്ടിയെ ബന്ധുവിന്റെ വീട്ടില്‍നിന്ന് പോലീസുകാര്‍ കൂട്ടിക്കൊണ്ടുപോയശേഷം മര്‍ദ്ദിച്ചവശനാക്കി എന്നാരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം ചൈല്‍ഡ് ലൈന്‍ ഡയറക്റ്റര്‍ സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.
Discussion about this post