ചെന്നൈ: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അപ്രസക്തമാക്കി തമിഴ്‌നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെ മുന്നേറ്റം തുടരുന്നു. 234 അസംബ്ലി സീറ്റില്‍ എഐഎഡിഎംകെ 115 ഓളം സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. പ്രധാന എതിരാളികളായ ഡിഎംകെയ്ക്ക് 77 സീറ്റുകളില്‍ മാത്രമാണ് ആദ്യ മണിക്കൂറുകളില്‍ ലീഡ് ചെയ്യാന്‍ സാധിച്ചത്. പട്ടാളിമക്കള്‍ കക്ഷി നാലു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
ജയലളിതയുടെ എഐഎഡിഎംകെ അധികാരത്തില്‍നിന്നും മാറ്റപ്പെടുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം 106 മുതല്‍ 120 സീറ്റുകള്‍വരെ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. എഐഎഡിഎംകെയ്ക്ക് 89-മുതല്‍ 101 സീറ്റുകളാണ് അഭിപ്രായ സര്‍വെ നല്‍കിയത്.
Discussion about this post