തൃശൂര്‍: മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എംകെ.മുനീറിനെതിരെ കുറ്റപത്രം. പൊതുമരാമത്തു പണിയില്‍ ക്രമക്കേടു കാട്ടിയെന്ന കേസിലാണു കുറ്റപത്രം. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. മലപ്പുറം മഞ്ചേരി – ആലുകുന്ന് റോഡ് നിര്‍മാണം ടെന്‍ഡര്‍ വിളിക്കാതെ നല്‍കിയെന്നതാണ് കേസ്. ഇതുവഴി 27 ലക്ഷം രൂപ സര്‍ക്കാരിനു നഷ്‌ടം ഉണ്ടായെന്നാണു വിജിലന്‍സ് കണ്ടെത്തിയത്. ആകെ 11 പ്രതികളുള്ള കേസില്‍ മുനീര്‍ ഒന്നാം പ്രതിയാണ്.
Discussion about this post