തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രവര്‍ത്തനം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി മള്‍ട്ടി കോണ്‍ഫറന്‍സിംഗ് സംവിധാനത്തോടു കൂടിയ വീഡിയോ കോണ്‍ഫറന്‍സിംഗ് സ്റ്റുഡിയോ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഡി യില്‍ സജ്ജീകരിച്ചു.
സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍, മുഖ്യ മന്ത്രി , മന്ത്രിമാര്‍ പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം മുഖേന പാര്‍ലമെന്റ്, വിവിധ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളുമായി ബന്ധപ്പെട്ട് യഥാസമയം നേരിട്ട് വിവരങ്ങള്‍ ആരായുന്നതിനും, ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുന്നതിനും ഈ സംവിധാനം ഉപകരിക്കും
Discussion about this post