തിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഡിജിപി സ്ഥാനത്തുനിന്നു ടി.പി. സെന്‍കുമാറിനെ മാറ്റി. ലോക്‌നാഥ് ബെഹ്‌റയാണ് ക്രമസമാധാന ചുമതലയുള്ള പുതിയ ഡിജിപി. മുമ്പ് ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്നു 1985 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ബെഹ്‌റ. സെന്‍കുമാറിനെ പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ എംഡി ചുമതല നല്‍കി.
വിജിലന്‍സ് ഡയറക്ടറായി ഡിജിപി ജേക്കബ് തോമസിനെയും നിയമിച്ചു. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കിയാണ് ജേക്കബ് തോമസിന്റെ നിയമനം. ശങ്കര്‍ റെഡ്ഡിക്കു പുതിയ ചുമതല നല്‍കിയിട്ടില്ല.
പുതിയ ഉത്തരവുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെയാണ് പോലീസ് തലപ്പത്തെ വന്‍ അഴിച്ചുപണി. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങും. ദക്ഷിണ മേഖല എഡിജിപി സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം കെ. പത്മകുമാറിനെ മാറ്റിയിരുന്നു. എഡിജിപി ബി സന്ധ്യയ്ക്കാണ് പുതിയ ചുമതല നല്‍കിയത്.












