തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം 2016 ജൂണ്‍ രണ്ട് വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിക്ക് നിയമസഭാ കോംപ്ലക്‌സിലുളള നിയമസഭാ ചേംബറില്‍ ചേരും. നിയമസഭാംഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് തപാല്‍ മാര്‍ഗം അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത പക്ഷം ഇത് അറിയിപ്പായി കണക്കാക്കി എല്ലാ അംഗങ്ങളും സമ്മേളനത്തിന് സന്നിഹിതരാകണമെന്ന് നിയമസഭാ സെക്രട്ടറിഇന്‍ചാര്‍ജ്ജ് അഭ്യര്‍ത്ഥിച്ചു. സത്യപ്രതിജ്ഞയ്ക്കായി ഹാജരാകുന്ന തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തങ്ങള്‍ക്ക് റിട്ടേണിംഗ് ഓഫീസര്‍മാര്‍ നല്‍കിയ ഇലക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ കൈവശം കരുതണം. കൂറുമാറ്റ നിരോധന ചട്ടങ്ങള്‍ അനുസരിച്ചുളള ഡിക്ലറേഷന്‍ ഫോറം 3 ഒപ്പിട്ടത് സത്യപ്രതിജ്ഞാവേളയില്‍ ഹാജരാക്കണമെന്നും സെക്രട്ടറി ഇന്‍ചാര്‍ജ്ജ് അറിയിച്ചു












