തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനത്തേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ മത്സരം ഉറപ്പായി. വി.പി. സജീന്ദ്രനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. പി. ശ്രീരാമകൃഷണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വെള്ളിയാഴ്ചയാണു സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. കുന്നത്തുനാട് എംഎല്‍എയാണ് വി.പി. സജീന്ദ്രന്‍ പി. ശ്രീരാമകൃഷണന്‍ പൊന്നാനിഎംഎല്‍എയും.













