തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം ബി.ജെ.പി. പ്രവര്‍ത്തകന്‍ അടിയേറ്റ് മരിച്ച സംഭവത്തില്‍ നാല് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സംഭവത്തിലുള്‍പ്പെട്ട ഒരാള്‍ ഒളിവിലാണ്. എടവിലങ്ങ് വല്ലത്ത് രാധാകൃഷ്ണമേനോന്റെ മകന്‍ പ്രമോദ്(38) ആണ് തലയുടെ പിന്‍ഭാഗത്ത് ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ് മരിച്ചത്.
ശ്രീനാരായണപുരം ഉല്ലാസവളവ് പൂതോട്ട് രജിന്‍(32), ശ്രീനാരായണപുരം കാട്ടുപറമ്പില്‍ മധു(42), പത്താഴക്കാട് വടക്കേവീട്ടില്‍ സിയാദ്(34), പനങ്ങാട് അഞ്ചാംപരത്തി തലക്കാട്ട് കണ്ണന്‍ (25) എന്നിവരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ തൃപ്രയാറില്‍നിന്ന് പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
Discussion about this post