തിരുവനന്തപുരം: വികസനത്തിനുവേണ്ടി പരിസ്ഥിതിസംരക്ഷണവും പരിസ്ഥിതിസംരക്ഷണത്തിനു വേണ്ടി വികസനവും വേണ്ടന്ന് വയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിയും വികസനവും തമ്മിലുളള സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാതെയുളള വികസനമാണ് വേണ്ടത്. പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുളള വികസന പദ്ധതികളും ഭാവിതലമുറയെ മുന്നില്‍ കണ്ടുകൊണ്ടുളള വിഭവ സമാഹരണവും നടപ്പാക്കാന്‍ കഴിയണം. പരിസ്ഥിതയ്ക്ക് ഉതകുന്ന വികസനമാണ് വേണ്ടത്. പരിസ്ഥിതിയെ അശാസ്ത്രീയമായി വീണ്ടു വിചാരമില്ലാതെ ചൂഷണം ചെയ്ത് സ്വന്തം കാര്യം നടക്കണമെന്ന് ശഠിക്കുമ്പോഴാണ് പ്രകൃതി തിരിച്ചടിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു ശാസ്ത്രസാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുരേഷ് ദാസ്, തീരദേശ പരിസ്ഥിതി വിഭാഗം ജോയിന്റ് ഡയറക്ടര്‍ കമലാക്ഷന്‍ കോക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Discussion about this post