Sunday, May 31, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ട്രോളിംഗ് നിരോധനം ജൂണ്‍ 15 മുതല്‍

by Punnyabhumi Desk
Jun 7, 2016, 04:38 pm IST
in കേരളം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ചര്‍ച്ച ചെയ്യാന്‍ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. സെക്രട്ടറിയേറ്റിലെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ബന്ധപ്പെട്ട തൊഴിലാളി നേതാക്കള്‍, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 61 ദിവസത്തെ ട്രോളിംഗ് നിരോധനം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മത്സ്യത്തൊഴിലാളികള്‍ നിയമപരമായി പാലിക്കേണ്ട കാര്യങ്ങള്‍ പാലിക്കണമെന്നും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന 47 ദിവസത്തെ ട്രോളിംഗ് നിരോധനവുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. യോഗ തീരുമാനങ്ങള്‍ ഇനി പറയുന്നു. ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെയുള്ള 47 ദിവസം കേരളത്തില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തും. മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് കോസ്റ്റ്ഗാര്‍ഡ്, നേവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പോലീസ് എന്നിവ ഏകോപിച്ച് പ്രവര്‍ത്തിക്കണം.

കഴിഞ്ഞ 5 വര്‍ഷക്കാലം കടലില്‍ ഉണ്ടായ അപകടങ്ങള്‍ പരിശോധിച്ച് ഉടന്‍ സഹായം നല്‍കാന്‍ നടപടിയെടുക്കും. കടലില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുവേണ്ടി 15 ബോട്ടുകള്‍ വാടകയ്‌ക്കെടുത്ത് ട്രോളിംഗ് നിരോധനക്കാലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതാണ്. കൂടുതല്‍ ബോട്ടുകള്‍ ആവശ്യമായി വന്നാല്‍ അവ കൂടി വാടകയ്‌ക്കെടുക്കാനും ഏറ്റവും കാര്യക്ഷമമായി കടലിലെ രക്ഷാപ്രവര്‍ത്തനം നടത്താനും മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജൂണ്‍ 12 നകം എല്ലാ തീരദേശ ജില്ലകളിലും കളക്ടറുടെ നേതൃത്വത്തില്‍ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ടവരുടെ ഗോഗം വിളിച്ച് ട്രോളിംഗ് നിരോധന മുന്നൊരുക്കങ്ങള്‍ നടത്തണം.

ട്രോളിംഗ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്കുള്ള സഹായത്തിന്റെ ആദ്യ ഗഡു ജൂണ്‍ മാസത്തില്‍ തന്നെ വിതരണം ചെയ്യും. അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ സമയബന്ധിതമായി നല്‍കുന്നതിന് സിവില്‍ സപ്‌ളൈസ്, ഫിഷറീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നിരോധന കാലത്ത് സംസ്ഥാനത്തെ മുഴുവന്‍ യന്ത്രവത്കൃത ബോട്ടുകള്‍ക്കും കളര്‍ കോഡ് നിര്‍ബന്ധമാക്കി.

ShareTweetSend

Related News

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

Discussion about this post

പുതിയ വാർത്തകൾ

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies