തിരുവനന്തപുരം: എല്ലാ താലൂക്ക് ആശുപത്രികളിലും പേ വിഷ പ്രതിരോധ മരുന്ന് ലഭ്യമാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പ് ആസ്ഥാനം സന്ദര്‍ശിച്ച ശേഷം ജില്ലാ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേവിഷ പ്രതിരോധ മരുന്ന് കേരളത്തില്‍ നിര്‍മ്മിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും 24 മണിക്കൂറും വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാല്‍, മുട്ട, മാംസം ഉല്‍പാദന രംഗത്ത് സ്വയം പര്യാപ്തതയിലെത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ എന്‍ എന്‍ ശശി, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post