Thursday, January 22, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

എംടിസിആറില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു

by Punnyabhumi Desk
Jun 8, 2016, 04:03 pm IST
in മറ്റുവാര്‍ത്തകള്‍

വാഷിംഗ്ടണ്‍: മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാന (മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെഷിം -എംടിസിആര്‍) ത്തില്‍ ഇന്ത്യക്ക് അംഗത്വം. ഇതോടെ ഇന്ത്യക്ക് അത്യാധുനിക മിസൈലുകളും ആളില്ലാ വിമാന(ഡ്രോണ്‍)ങ്ങളും വാങ്ങാനാവും. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ലോകവിപണിയില്‍ വില്‍ക്കുന്നതിനും ധാരണ.

ഭാരതത്തിന്റെ നിര്‍ണായക നയതന്ത്രവിജയം സമ്മാനിച്ച ഈ അംഗത്വം ആണവദാതാക്കളുടെ സംഘത്തില്‍ (ന്യൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പ്-എന്‍എസ്ജി) അംഗത്വം എന്ന ദീര്‍ഘകാല സ്വപ്നം സഫലമാക്കുന്നതിനുള്ള ആദ്യപടി ആയേക്കും. ഈയാഴ്ച എന്‍എസ്ജി അംഗത്വകാര്യം തീരുമാനമാകുമെന്നാണു പ്രതീക്ഷ.

പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഷിംഗ്ടണില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ കാണുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പാണ് എംടിസിആര്‍ അംഗത്വം ഉറപ്പായത്. ഈ സംവിധാനത്തിലെ 35-ാം അംഗരാജ്യമായി ഇന്ത്യ. 34 അംഗങ്ങളും ഇന്ത്യയെ ചേര്‍ക്കുന്നതിന് അനുകൂലമായി കത്തു നല്‍കി.

എംടിസിആര്‍ അംഗത്വം ഇന്ത്യക്കു മിസൈല്‍ സാങ്കേതികവിദ്യയില്‍ മാത്രമല്ല ബഹിരാകാശ ഗവേഷണത്തിലും ഏറ്റവും പുതിയ അറിവുകളും ഉപകരണങ്ങളും വാങ്ങാന്‍ അവസരം നല്കും. നേരത്തേ നമ്മള്‍ എംടിസിആറില്‍ ചേര്‍ന്നിരുന്നെങ്കില്‍ 300 കിലോമീറ്റര്‍ വരെ പോകുന്ന മിസൈലുകളേ നിര്‍മിക്കാനാവുമായിരുന്നുള്ളൂ. വൈകിച്ചേര്‍ന്നതുകൊണ്ട് ഇന്ത്യക്ക് ഈ രംഗത്ത് കൂടുതല്‍ മുന്നേറാനാ യി. ഇപ്പോള്‍ 5000 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ (അഗ്നി 5) ഇന്ത്യക്കുണ്ട്. 10,000 കിലോമീറ്റര്‍ പരിധി ഉള്ള അഗ്നി 6 നിര്‍മാണഘട്ടത്തിലാണ്.

ചൈന എംടിസിആറില്‍ അംഗമല്ല. എന്‍എസ്ജിയില്‍ അംഗമാണ്. ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം നല്‍കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് ഇന്നലെയും ചൈന സ്വീകരിച്ചത്. ബെയ്ജിംഗില്‍ ഇന്നലെ സമാപിച്ച യുഎസ് – ചൈന ദ്വിദിന ചര്‍ച്ചയ്ക്കു ശേഷവും ചൈന പറഞ്ഞത് സമവായമുണെ്ടങ്കിലേ ഇന്ത്യയെ എന്‍എസ്ജിയില്‍ പ്രവേശിപ്പിക്കാവൂ എന്നാണ്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പങ്കെടുത്ത ചര്‍ച്ചയ്ക്കുശേഷം പിടിഐ വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തില്‍ എഴുതിയ നല്‍കിയ ഉത്തരത്തിലാണു ചൈനയുടെ നിഷേധ നിലപാട്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഓസ്ട്രിയയിലെ വിയന്നയില്‍ എന്‍എസ്ജി യോഗം ചേരും. അതില്‍ ചൈന നിലപാട് മാറ്റണമെങ്കില്‍ അമേരിക്ക വളരെ വലിയ സമ്മര്‍ദം ചെലുത്തണം. മോദി – ഒബാമ ചര്‍ച്ചയ്ക്കുശേഷം അതുണ്ടാകുമെന്നാണു പ്രതീക്ഷ.

കഴിഞ്ഞവര്‍ഷം എംടിസിആറിലെ ഇന്ത്യന്‍ അംഗത്വത്തിന് എതിരുനിന്ന ഇറ്റലി ഇത്തവണ അനുകൂലിച്ചു. രണ്ടു മലയാളി മത്സ്യബന്ധനക്കാരെ കൊന്ന കുറ്റത്തിന് ഇന്ത്യയിലായിരുന്ന ഇറ്റാലിയന്‍ നാവികര്‍ രണ്ടുപേരെയും മടക്കിവിട്ടതോടെയാണ് ഇറ്റലി ഇന്ത്യക്കനുകൂലമായത്.

ഇന്നലെ പ്രധാനമന്ത്രി മോഡി, യുഎസ് പ്രസിഡന്റ് ഒബാമയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ലഞ്ച് സല്‍ക്കാരത്തിലും പങ്കെടുത്തു. വാഷിംഗ്ടണിലെ പ്രമുഖ ആശയാവിഷ്‌കാരകരും പ്രമുഖ തിങ്ക് ടാങ്കുകളുടെ മേധാവികളും ലഞ്ചിന് ഉണ്ടായിരുന്നു. പീന്നീട് യുഎസ് കോണ്‍ഗ്രസിനെ നരേന്ദ്രമോഡി അഭിസംബോധന ചെയ്തു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

മറ്റുവാര്‍ത്തകള്‍

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കെ.പി ചിത്രഭാനു നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നല്‍കി പ്രത്യേക അന്വേഷണ സംഘം

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ കദളീവനം ഓഡിറ്റോറിയത്തില്‍ നടന്നു

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

ചതുര്‍വിധ ഉപാധികളിലൂടെ കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

കോഴിക്കോട് ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies