തിരുവനന്തപുരം: സൂപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് സര്‍ക്കസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസറുടെ അനുമതി പത്രം ഉണ്ടാകണമെന്ന് വ്യവസ്ഥചെയ്ത് സര്‍ക്കാര്‍ ഉത്തരവായി.
സര്‍ക്കസുകളില്‍ ബാലവേലയില്ലായെന്ന് ഉറപ്പുവരുത്തുന്നതിന് സ്ഥിരമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക. സര്‍ക്കസുകളില്‍ കുട്ടികളെ മറ്റ് വിധത്തില്‍ ചൂഷണം ചെയ്യില്ലായെന്ന് ഉറപ്പാക്കുക. ഇപ്രകാരം ബാലവേല കണ്ടെത്തിയാലോ മറ്റ് നിയമ ലംഘനം നടന്നാലോ അതിനെതിരെ തക്കതായ നടപടി സ്വീകരിക്കുന്നതിന് നിയമപാലകരെ പ്രാപ്തരാക്കാനും നിയമ ലംഘനം ആവര്‍ത്തിക്കുന്നില്ലായെന്ന് ഉറപ്പാക്കാനുമുള്ള നടപടി സ്വീകരിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് സൂപ്രീം കോടതി പുറപ്പെടുവിച്ചത്.












