പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാമിനെ കോടതി ജൂണ്‍ 30 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം അംഗീകരിച്ചാണ് കസ്റ്റഡി അനുവദിച്ചത്.
അതിനിടെ അമീര്‍ ഉള്‍ ഇസ്ലാമിന്റെ സഹോദരന്‍ ബദറുള്‍ ഇസ്ലാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ് ഇയാള്‍.
Discussion about this post