തിരുവനന്തപുരം: 2017 ലെ പത്മ അവാര്‍ഡുകള്‍ക്ക് സംസ്ഥാനത്തു നിന്നുള്ള നോമിനികളെ കണ്ടെത്താനുള്ള മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം കണ്‍വീനര്‍ കൂടിയായ മന്ത്രി എ.കെ. ബാലന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഉപസമിതി അംഗങ്ങളായ മന്ത്രിമാര്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്നിവര്‍ പങ്കെടുത്തു.
കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, ശാസ്ത്ര സാങ്കേതികം, പൊതുഭരണം, വ്യാപാരം, വ്യവസായം എന്നീ മേഖലകള്‍ കൂടാതെ പരിസ്ഥിതി സംരക്ഷണ മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രശ്‌സ്ത വ്യക്തിത്വങ്ങളെ കൂടി കണ്ടെത്തി നിര്‍ദ്ദേശിക്കുവാന്‍ യോഗം തീരുമാനിച്ചു.












