Thursday, May 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അടവിയിലെ ബാംബുഹട്ട് ഓഗസ്റ്റ് ഒന്നിന് പ്രവര്‍ത്തനമാരംഭിക്കും

by Punnyabhumi Desk
Jun 28, 2016, 06:57 pm IST
in കേരളം

തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്കായി വനംവകുപ്പ് അടവിയില്‍ തയാറാക്കിയിട്ടുള്ള ബാംബുഹട്ട് ഓഗസ്റ്റ് ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ അധ്യക്ഷതയില്‍ വനംവകുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ വിനോദസഞ്ചാര പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനു ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ സംവിധാനങ്ങളുമുള്ള അഞ്ച് ബാംബുഹട്ടുകളാണ് സജ്ജമായിട്ടുള്ളത്. ഒരു ദിവസത്തേക്ക് 4000 രൂപയാണ് ബാംബുഹട്ടിന്റെ വാടക. വനയാത്ര, കുട്ടവഞ്ചി സവാരി, കോന്നി ആനക്കൂട് സന്ദര്‍ശനം എന്നിവ ബാംബുഹട്ടില്‍ താമസിച്ച് ഏര്‍പ്പെടാം. ബുക്കിംഗിനും കൂടുതല്‍ വിവരത്തിനും 04682247645, 8547600599, 8547600610 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

ബാംബുഹട്ടില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ജീവനക്കാരെ വനസംരക്ഷണ സമിതിയില്‍നിന്നും തിരഞ്ഞെടുത്ത് പരിശീലനം നല്‍കും. ഗവിയിലേക്ക് കടത്തി വിടുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളുടെ എണ്ണം അവധി ദിവസങ്ങളില്‍ 50 ഉം സാധാരണദിവസങ്ങളില്‍ 20 ഉം ആയി വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശ ചെയ്യാന്‍ യോഗം തീരുമാനിച്ചു. നിലവില്‍ അവധി ദിവസങ്ങളില്‍ 30 ഉം സാധാരണ ദിവസങ്ങളില്‍ 10 ഉം വാഹനങ്ങളാണ് കടത്തിവിടുന്നത്. കോന്നി ഗജവിജ്ഞാനോത്സവവും അടവി ഫെസ്റ്റിവലും നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്‍കി. ഗവി ടൂറിസം സര്‍ക്യൂട്ട് വികസനം സംബന്ധിച്ച ശിപാര്‍ശകള്‍ വനംവകുപ്പിനു സമര്‍പ്പിക്കും. കോന്നി ആനക്കൂട്, അടവി ഇക്കോ ടൂറിസം പദ്ധതി, ഗവി പാക്കേജ്, കാട്ടാത്തി ചെളിക്കല്‍ ജീപ്പ് സഫാരി തുടങ്ങിയവയുടെ പ്രവര്‍ത്തനം യോഗം വിലയിരുത്തി. കോന്നി ആനക്കൂട്ടില്‍ പാപ്പാന്മാര്‍ക്ക് ഡോര്‍മെറ്ററി, അടവിയില്‍ ദിശാ സൂചികകള്‍, കഫറ്റേരിയ, കിച്ചണ്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരിനു സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.

ShareTweetSend

Related News

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

കേരളം

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Discussion about this post

പുതിയ വാർത്തകൾ

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies