തിരുവനന്തപുരം: കേരളത്തിലെ മികച്ച മൊബൈല്‍ സേവനദാതാക്കളായ ഐഡിയയുടെ നെറ്റ്‌വര്‍ക്കുകള്‍ വീണ്ടും തകരാറിലാണെന്നു പരാതി. ഇപ്പോഴും ഐഡിയ ഉപയോക്താക്കളില്‍ പലര്‍ക്കും ഫോണ്‍ വിളിക്കാനോ നെറ്റ് ഉപയോഗിക്കാനോ മെസേജ് അയക്കാനോ സാധിക്കുന്നില്ലെന്നാണു പരാതി.
ശനിയാഴ്ച രാവിലെ മുതലാാണു സംസ്ഥാനത്തെ ഐഡിയ സെല്ലുലര്‍ നെറ്റ്‌വര്‍ക്കുകള്‍ തകരാറിലായത.് ഇത് ഉപയോക്താക്കളെ ഏറെ വലച്ചു. കോള്‍സെന്റര്‍ നമ്പറുകളും കിട്ടാതായതോടെ ഉപയോക്താക്കള്‍ ആകെ ബുദ്ധിമുട്ടി. ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഐഡിയയുടെ സേവനം തടസപ്പെട്ടതോടെ പരാതിയുമായി കൂട്ടത്തോടെ ആളുകള്‍ കോള്‍ സെന്ററുകളിലേക്ക് എത്തി. കൊച്ചിയില്‍ മൊബൈല്‍ ഫോണ്‍ അധിഷ്ഠിത കോള്‍ ടാക്‌സി സര്‍വീസുകളെയടക്കം നെറ്റ്‌വര്‍ക്ക് തകരാര്‍ ബാധച്ചിരുന്നു.
വൈദ്യുതിബന്ധം തകരാറിലായതിനാലാണു നെറ്റ്‌വര്‍ക്കില്‍ തടസം നേരിട്ടതെന്ന് ഔദ്യോഗികമായി ഐഡിയ ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. പ്രശ്‌നം പരിഹരിച്ചുവെന്നു അവകാശപ്പെട്ട ഐഡിയ ഉപയോക്താക്കള്‍ക്കു നേരിട്ട ബുദ്ധിമുട്ടിനു പകരമായി 100 മിനിറ്റ് ലോക്കല്‍ അല്ലെങ്കില്‍ എസ്ടിഡി സൗജന്യ കോളുകള്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇന്നലെ അര്‍ധരാത്രി മുതല്‍ 48 മണിക്കൂറാണ് ഈ സൗജന്യ ഉപയോഗം ലഭ്യമായിത്തുടങ്ങി.
ഈ സംവിധാനം ഉപഭോക്താക്കള്‍ കൂട്ടത്തോടെ ഉപയോഗിക്കുന്നതിനാലാണ് ഇന്നും ചിലയിടങ്ങളില്‍ നെറ്റ്‌വര്‍ക്കില്‍ തകരാറിലായിട്ടുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.
Discussion about this post