കോഴിക്കോട്: ചെറിയ പെരുന്നാള്‍ ആഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ നോമ്പ് 30 പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്തര്‍ ബുധനാഴ്ച ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
ബുധനാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് തിരുവനന്തപുരം പാളയം ജുമാമസ്ജിദില്‍ കൂടിയ ഇമാമുമാരുടെ യോഗം തീരുമാനിച്ചതായി പാളയം ഇമാം മൗലവി വി.പി സുഹൈബ്, ദക്ഷിണ കേരള ഇംഇയ്യത്തുല്‍ ഉലമ സെക്രട്ടി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എന്നിവര്‍ അറിയിച്ചു.
Discussion about this post