തിരുവനന്തപുരം: സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട 90 സ്ഥലങ്ങളില്‍ സപ്ലൈകോ ആരംഭിച്ച റംസാന്‍ മാര്‍ക്കറ്റുകളിലും റംസാന്‍ മെട്രോ ഫെയറുകളിലും റെക്കോര്‍ഡ് വില്‍പ്പന. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ജൂണ്‍ 23 മുതല്‍ ജൂലൈ അഞ്ചു വരെയാണ് റംസാന്‍ വിപണി പ്രവര്‍ത്തിക്കുന്നത്. പുത്തരിക്കണ്ടം ഫെയറില്‍ ജൂലായ് അഞ്ച് ഉച്ചവരെ എഴുപത് ലക്ഷത്തോളം രൂപയുടെ വിറ്റുവരവാണ് കഴിഞ്ഞ 11 ദിവസത്തില്‍ നടന്നിട്ടുള്ളത്. പുത്തരിക്കണ്ടം ഫെയര്‍ ഒഴികെ തിരുവനന്തപുരം മേഖലയിലെ വിപണനം ഒന്നരക്കോടി രൂപക്ക് മുകളിലാണ് സപ്ലൈകോയുടെ വിപണന കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളുടെ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്
Discussion about this post