തിരുവനന്തപുരം: മികച്ച ശുചിത്വശീലങ്ങള്‍ പിന്‍തുടരുന്ന സര്‍ക്കാര്‍ സ്‌കൂളുകളെ തിരിച്ചറിയുന്നതിനും അംഗീകരിക്കുന്നതിനും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സ്വച്ഛ വിദ്യാലയ പുരസ്‌കാരം നല്‍കും. എലിമെന്ററി വിഭാഗത്തിനും സെക്കന്‍ഡറി വിഭാഗത്തിനും പ്രത്യേകം പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിച്ച് നല്‍കാം. അവസാന തിയതി ജൂലൈ 31. വെബ്‌സൈറ്റ് mhrd.gov.in.












