തിരുവനന്തപുരം: ട്രാഫിക് അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനും സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പ് വരുത്തുന്നതിനായി ‘ഓപ്പറേഷന്‍ സേഫ്റ്റി എന്നപേരില്‍ വാഹന പരിശോധന തുടങ്ങിയതായി തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു. ഇതിനായി തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങള്‍ തെരഞ്ഞെടുത്ത് സീറൊ ടോളറന്‍സ് ലെവലില്‍ ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്തി ശക്തമായ നടപടികള്‍ സ്വീകരിക്കും.
ഗുരുതരട്രാഫിക് ലംഘനങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അപകടകരമായി ഇരുചക്രവാഹനങ്ങള്‍ ഒ#ാടിക്കല്‍, ഹെല്‍മെറ്റ് ധരിക്കാതെയും സീറ്റ്‌ബെല്‍റ്റ് ധരിക്കാതെയും വാഹനങ്ങള്‍ ഓടിക്കല്‍ , അമിതവേഗത, സിഗ്‌നല്‍ലംഘനം, മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കല്‍, അനധികൃത പാര്‍ക്കിംഗ് തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. നഗരത്തിലെ ഇരുചക്രവാഹനങ്ങളില്‍ ഗുരുതരമായ പരിക്കുകളും മരണവും സംഭവിക്കുന്നത് ഹെല്‍മെറ്റ് ഉപയോഗിക്കാത്തതിനാലാണ്. അതുകൊണ്ട് തന്നെ ഹെല്‍മെറ്റ് ശരിയായ രീതിയില്‍ ചിന്‍സ്ട്രാപ്പിട്ട് ഇരുചക്രവാഹനക്കാര്‍ ധരിക്കണം. കൂടാതെ നാലുചക്ര വാഹനങ്ങളിലെ മുന്‍യാത്രക്കാര്‍ നിര്‍ബന്ധമായും സീറ്റ്‌ബെല്‍റ്റ് ധരിക്കണമെന്നും ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള വാഹനപരിശോധനയോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.
ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരായ പരാതികളും ഫോട്ടോകളും/വീഡിയോകളും പൊലീസ് വാട്ട്‌സ്ആപ് നമ്പരായ 9747001099 എന്ന നമ്പരിലും 9497987001, 9497987002, 04712558731, 04712558732 എന്നീ നമ്പരുകളിലും അറിയിക്കണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
Discussion about this post