തിരുവനന്തപുരം: ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ 25-ാം നാടു നീങ്ങല്‍ വാര്‍ഷികം പൂയം തിരുനാള്‍ പാര്‍വതി ഭായി ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കവടിയാര്‍ കൊട്ടാരം വളപ്പില്‍ മഹാരാജാവ് അന്ത്യവിശ്രമം കൊള്ളുന്ന പഞ്ചവടിയില്‍ നടന്ന ചടങ്ങില്‍ രാജാകുടുംബാംഗങ്ങളായ പാര്‍വതീഭായി, അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി, ആദിത്യവര്‍മ, ആര്‍.ആര്‍.വര്‍മ എന്നിവരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, കെ. മുരളീധരന്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരും പഞ്ചവടിയില്‍ പുഷ്പാര്‍ച്ചന നടത്തി.












