Friday, September 4, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഹൈക്കോടതി സംഭവം: ജുഡീഷല്‍ അന്വേഷണത്തിനു ശുപാര്‍ശ

by Punnyabhumi Desk
Jul 22, 2016, 12:56 pm IST
in മറ്റുവാര്‍ത്തകള്‍

കൊച്ചി: ഹൈക്കോടതിയിലും പരിസരത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്താന്‍ അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനു ശുപാര്‍ശ ചെയ്യും. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ എറണാകുളം ഡപ്യൂട്ടി സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ബി. കൃഷ്ണയെക്കൊണ്ട് അന്വേഷിപ്പിക്കാനും തീരുമാനമായി.

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദിന്റെ നേതൃത്വത്തില്‍ മാധ്യമപ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണു തീരുമാനം. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകാനുള്ള കാര്യങ്ങളാകും ജുഡീഷല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക.

ഗവ. പ്ലീഡര്‍ ധനേഷ് മാത്യു യുവതിയെ പെരുവഴിയില്‍ കടന്നുപിടിച്ചെന്ന പരാതിയില്‍ പോലീസെടുത്ത കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിനെത്തുടര്‍ന്നാണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ രണ്ടു ദിവസങ്ങളിലായി അക്രമം നടത്തിയത്. സംഘര്‍ഷം പരിഹരിക്കുന്നതിന്റെ ഭാഗമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്നലെ വൈകുന്നേരമായിരുന്നു ചര്‍ച്ച.

കോടതിക്കു പുറത്തു നടന്ന സംഭവങ്ങളാണ് അന്വേഷണ പരിധിക്കകത്തു വരുന്നതെന്ന് ആദ്യം എജി വ്യക്തമാക്കി. ഇത് അംഗീകരിക്കാനാവില്ലെന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ. രവികുമാറിന്റെ നേതൃത്വത്തിലുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘം പറഞ്ഞു. തുടര്‍ന്നു പുറത്തെ സംഘര്‍ഷാവസ്ഥയിലേക്കു നയിച്ച അടിസ്ഥാന കാരണങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശം അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എന്‍. നഗരേഷ് മുന്നോട്ടുവച്ചു. ഈ നിര്‍ദേശം യോഗം അംഗീകരിച്ചു.

അന്വേഷണ കമ്മീഷനായി മുന്‍ ഹൈക്കോടതി ജഡ്ജി ആര്‍. ഭാസ്‌കരന്റെ പേര് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. അദ്ദേഹത്തിന്റെ അനുമതി തേടാനും തീരുമാനിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കായി ഹൈക്കോടതി കെട്ടിടത്തില്‍ അനുവദിച്ചിട്ടുള്ള മീഡിയാ റൂം സംഘര്‍ഷാവസ്ഥയെ തുടര്‍ന്നു ഹൈക്കോടതി അധികൃതര്‍ താത്കാലികമായി ഏറ്റെടുത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റീസിനാണു തീരുമാനമെടുക്കാനാവുകയെന്ന് അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് എസ്.യു. നാസര്‍ യോഗത്തെ അറിയിച്ചു. തുടര്‍ന്നു തീരുമാനം ചീഫ് ജസ്റ്റീസിനു വിട്ടു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്നുമുതല്‍ സാധാരണപോലെ കോടതിയിലെത്തി വാര്‍ത്ത ശേഖരിക്കാനുള്ള സാഹചര്യമൊരുക്കാമെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു. ചര്‍ച്ചയില്‍ അഡീഷണല്‍ എജി രഞ്ജിത്ത് തമ്പാന്‍, ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍, ഐജി എസ്. ശ്രീജിത്ത്, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, അഭിഭാഷക അസോസിയേഷന്റേയും ക്ലാര്‍ക്കുമാരുടെ സംഘടനയുടേയും പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു. ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ ഇന്നലെ കോടതി നടപടികള്‍ ബഹിഷ്‌കരിച്ചു. ഹൈക്കോടതിയിലും കീഴ്‌കോടതികളിലും ഹാജരായില്ല.

ഇന്നലത്തെ തിരുവനന്തപുരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോടതികള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തെത്തുടര്‍ന്ന് ഹൈക്കോടതി അഭിഭാഷകരും ഇന്നു കോടതി ബഹിഷ്‌കരിക്കും.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies