പാലക്കാട്: പാലക്കാട് നഗരത്തില്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എയര്‍ഹോണ്‍ ഉപയോഗിക്കുന്നതിനെതിരെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്.ടി.ഒ അറിയിച്ചു.
ഇത്തരം വാഹനങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നിരീക്ഷിക്കും. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കും. ഇതിനു പുറമെ കുട്ടികളെ ബസ്സില്‍ കയ്യറ്റാത്തത് സംബന്ധിച്ച പരാതികളിലും സ്ക്വാഡ് ഇടപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കും.
Discussion about this post