തിരുവനന്തപുരം: 2014ലെയും 15ലെയും സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ ബാലന്‍ ടാഗോര്‍ തീയേറ്ററില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ടെലിവിഷന്‍ രംഗത്തെ നൂറ്റി നാല്‍പത്തിമൂന്ന് പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്.
യോഗത്തില്‍ വി. എസ് ശിവകുമാര്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആമുഖ പ്രഭാഷണം നടത്തി. ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. നടന്‍ ശങ്കര്‍ രാമകൃഷ്ണന്‍, നടി റജീഷാ വിജയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു. സാസ്‌കാരിക വകുപ്പ് സെക്രട്ടറി റാണിജോര്‍ജ് സ്വാഗതവും അക്കാദമി സെക്രട്ടറി സി. ആര്‍ രാജ്‌മോഹന്‍ കൃതഞ്ജതയും പറഞ്ഞു.
Discussion about this post