തിരുവനന്തപുരം: കാര്‍ഷിക അദ്ധ്യയന മികവ് പ്രോല്‍സാഹിപ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ. എന്‍.പി. കുമാരി സുഷമ മെമ്മോറിയല്‍ അവാര്‍ഡ്2016, പുതിയ യു.ജി. ബ്ലോക്കിന്റെയും സസ്യരോഗ നിര്‍ണ്ണയ ലബോറട്ടറിയുടെയും ഉദ്ഘാടനം എന്നിവ മുഖ്യമന്ത്രി പിണറായി വിജയന് ജൂലൈ 27 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കാര്‍ഷിക കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നിര്‍വ്വഹിക്കും.
കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഡോ. ശശി തരൂര്‍ എം.പി, കാര്‍ഷിക സര്‍വ്വകലാശാല ഭരണ സമിതി അംഗം കെ. രാജന് എം.എല്‍.എ., കോവളം എം.എല്‍.എ. വിന്‍സന്റ്, വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, തുടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post