Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്ത് ഇ – സിഗററ്റ് നിരോധനം നടപ്പാക്കും : ആരോഗ്യ വകുപ്പ് മന്ത്രി

by Punnyabhumi Desk
Jul 26, 2016, 03:32 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്‌ട്രോണിക് സിഗററ്റ് (ഇ-സിഗററ്റ്) നിരോധിക്കാന്‍ തീരുമാനം. അര്‍ബുദത്തിനും ഹൃദ്രോഹത്തിനും കാരണമാകുമെന്ന പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇ – സിഗററ്റ് നിരോധിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍ദ്ദേശിച്ചത്. ഇ-സിഗററ്റിന്റെ ഉല്‍പ്പാദനം, വില്‍പ്പന, വിപണനം, പരസ്യപ്പെടുത്തല്‍ തുടങ്ങിയവ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇ-സിഗററ്റ് വിപണി വ്യാപകമാവുന്നുവെന്ന് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. കഞ്ചാവ്, ഹാഷിഷ്, തുടങ്ങിയ ലഹരിവസ്തുക്കള്‍ വലിക്കാന്‍ ഇ-സിഗററ്റ് ഉപയോഗിച്ചുവരുന്നതായി സംസ്ഥാന ഡ്രഗ് എന്‍ഫോഴ്‌സസ് കണ്ടെത്തിയിരുന്നു. കുട്ടികളില്‍ ഇ-സിഗററ്റ് ഉപയോഗം ക്രമേണ സാധാരണ സിഗററ്റടക്കം പുകയില ഉല്‍പ്പന്നങ്ങളുടേയും മയക്കുമരുന്നിന്റേയും ഉപയോഗത്തിലേക്ക് എത്തിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇ-സിഗററ്റ് അര്‍ബുദത്തിനും ഹൃദ്രോഹത്തിനും കാരണമാകുമെന്ന് വ്യക്തമായത്. കാഴ്ചയില്‍ യഥാര്‍ത്ഥ സിഗററ്റിനെ പോലെ തോന്നിപ്പിക്കുന്ന ഇ-സിഗററ്റ് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് ഉപകരണമാണ്. നിക്കോട്ടിനും കൃത്രിമ രുചികള്‍ക്കുള്ള ചേരുവകളും സമന്വയിപ്പിച്ചുള്ള ദ്രവരൂപത്തിലുള്ള വസ്തുവാണ് ഇ-സിഗററ്റില്‍ ഉപയോഗിക്കുന്നത്. ഇത് ചൂടാകുമ്പോള്‍ ഉണ്ടാകുന്ന ആവിയാണ് ഉള്ളിലേക്ക് വലിക്കുന്നത്. സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ ഇ-സിഗററ്റ് ഉപയോഗിക്കുന്ന ശീലം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണ്. അംഗീകാരമില്ലാത്ത കൊറിയര്‍ സര്‍വ്വീസുകളിലൂടെയും ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെയും അനധികൃതമായി വിദേശവസ്തുക്കള്‍ വില്‍ക്കുന്നവരിലൂടെയുമാണ്. സംസ്ഥാനത്ത് ഇ – സിഗററ്റ് എത്തുന്നത്. 2014 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇ- സിഗററ്റിന്റെ ദൂഷ്യവശങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ദസമിതി എത്രയും വേഗം നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷനും ഇ-സിഗററ്റിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies