തിരുവനന്തപുരം: ലോകത്തെ നാട്ടാനകളില്‍ ഏറ്റവും പ്രായം കൂടിയ പിടിയാനയായ ദാക്ഷായണിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗജമുത്തശ്ശിപട്ടം നല്‍കി ആദരിക്കുന്നു. ആനയെ ആദരിക്കുന്ന ചടങ്ങ് ജൂലൈ 27ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം നന്ദന്‍കോട് ബോര്‍ഡ് ആസ്ഥാനത്ത് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ രാജകുടുംബമാണ് ദാക്ഷായണിയെ നടയ്ക്കിരുത്തിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വനംവന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ദാക്ഷായണി ആനയ്ക്ക് ഗജമുത്തശ്ശിപട്ടം നല്‍കി ആദരിക്കും. കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ, കേരള സര്‍ക്കിള്‍ പോസ്റ്റല്‍ സര്‍വീസ് ഡയറക്ടര്‍ എ. തോമസ് ലൂര്‍ദ് രാജ്, ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും
Discussion about this post