തിരുവനന്തപുരം: വിവാദം സൃഷ്ടിച്ച കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ നാല് പേര്‍ക്ക് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചു. ജലസേചന വകുപ്പ് മുന്‍സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഗണേശന്‍, വിശ്വനാഥന്‍ ആചാരി, കെ. രാജഗോപാലന്‍, കരാറുകാരനായ കെ.എന്‍ മോഹനന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളിയതോടെ പ്രതികളെ റിമാന്‍ഡ് ചെയ്തു.












