മുംബൈ: ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. പറന്നു കൊണ്ടിരുന്ന വിമാനത്തില്‍ യാത്രക്കാരന്‍ പ്രസംഗം നടത്തിയതിനെ തുടര്‍ന്നാണ് വിമാനം മുംബൈയില്‍ ഇറക്കിയത്.
വിമാനം പറക്കുന്നതിനിടെ ഇയാള്‍ എഴുന്നേറ്റ് നിന്ന് പ്രസംഗിക്കുകയായിരുന്നു. കാബിന്‍ ക്രൂ ഇയാളോട് സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. കാബിന്‍ ക്രൂവിനോട് തട്ടിക്കയറുകയും കൈയേറ്റം ചെയ്യാന്‍ മുതിരുകയും ചെയ്തു. തുടര്‍ന്ന് സഹയാത്രികര്‍ ചേര്‍ന്ന് ഇയാളെ കീഴപ്പെടുത്തുകയായിരുന്നു. മലപ്പുറം സ്വദേശികളായ രണ്ട് യാത്രക്കാരെ സിഐഎസ്എഫ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ മുംബൈയില്‍ ചോദ്യംചെയ്ത് വരികയാണ്. വിമാനം കോഴിക്കോടെത്തി.
Discussion about this post