ആലുവ: കര്‍ക്കിടകവാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി ആലുവ മണപ്പുറത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തി. മണപ്പുറം ശിവക്ഷേത്രത്തില്‍ പൂജകള്‍ക്ക് ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി മുല്ലപ്പിള്ളി സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടും മുഖ്യകാര്‍മികത്വം വഹിക്കും.
സുരക്ഷയുടെ ഭാഗമായി റൂറല്‍ എസ്.പിയുടെയും ആലുവ ഡിവൈ.എസ്.പിയുടെയും നേതൃത്വത്തില്‍ 300-ഓളം പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. മണപ്പുറത്ത് തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്.












