Sunday, September 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആത്മഹത്യാഭീഷണി നടത്തിയിരുന്ന ഉദ്യോഗാര്‍ഥികളെ പോലീസ് താഴെയിറക്കി

by Punnyabhumi Desk
Aug 2, 2016, 02:54 pm IST
in കേരളം

തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കി സമരം നടത്തിയിരുന്ന ഉദ്യോഗാര്‍ഥികളെ പോലീസ് താഴെയിറക്കി. ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഗണിക്കാമെന്ന ഉറപ്പ് നല്‍കിയാണ് താഴെയിറക്കിയത്. ബഹുനില കെട്ടിടത്തിന് മുകളില്‍ ഉദ്യോഗാര്‍ഥികളുടെ സമരം 24 മണിക്കൂര്‍ പിന്നിട്ടതോടെയാണ് പോലീസെത്തിയത്. ഇവരുടെ ആവശ്യങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പില്‍മേലാണ് താഴെയിറങ്ങിയത്. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സമാനമായ രീതിയില്‍ സമരം ചെയ്തിരുന്നു. എന്നാല്‍ അന്ന് ലഭിച്ച ഉറപ്പ് പാലിക്കപ്പെട്ടിരുന്നില്ല. ഇപ്പോഴത്തെ പ്രതീക്ഷയുള്ള സര്‍ക്കാരാണെന്നും യുവാക്കളുടെ ആവശ്യങ്ങളെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിഭാഗത്തിലേക്ക് 2010-ല്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ യുവാക്കളാണ് നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണി സമരം നടത്തിയത്. തിങ്കളാഴ്ച മരത്തിലും കെട്ടിടത്തിലും കയറിയാണ് യുവാക്കള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. ഇതില്‍ മരത്തിന് മുകളില്‍ കയറിയ യുവാക്കള്‍ വൈകുന്നേരത്തോടെ നിലത്തിറങ്ങിരുന്നു. എന്നാല്‍ കെട്ടിടത്തിന് മുകളില്‍ കയറിയ അഞ്ചു യുവാക്കള്‍ സമരം തുടരുകയായിരുന്നു.

തിങ്കളാഴ്ച എം.സ്വരാജ് എംഎല്‍എ, വി.ശിവന്‍കുട്ടി, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റൊയെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ നളിനി നെറ്റൊയും സമരക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies