Saturday, August 22, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഒഴുകിയെത്തും പുണ്യതീര്‍ത്ഥം; തഴുകിയെത്തും അനുഗ്രഹവര്‍ഷം

by Punnyabhumi Desk
Aug 6, 2016, 09:17 pm IST
in മറ്റുവാര്‍ത്തകള്‍

Saraswathi-river-pbഹര്യാന: വേദങ്ങളിലും ഹിന്ദു പുരാണങ്ങളിലും വ്യാപക പരാമര്‍ശമുള്ള സാങ്കല്‍പിക നദിയായ സരസ്വതി 4000 വര്‍ഷത്തെ അജ്ഞാതവാസത്തിനു ശേഷം തിരിച്ചെത്തുന്നു. കിഴക്ക് യമുനയ്ക്കും പടിഞ്ഞാറ് സത്‌ലജിനും മദ്ധ്യേ ഒഴുകിയിരുന്നുവെന്ന് ഋഗ്വേദത്തില്‍ പരാമര്‍ശിക്കുന്ന ഈ നദി ഒരു മരുഭൂമിയില്‍ വച്ചു വറ്റിവരണ്ടതായാണ് മഹാഭാരതത്തില്‍ പറയുന്നത് ചരിത്രകാരന്മാരുടെ മതവും അതുതന്നെ. ഹര്യാന, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, പാക്കിസ്ഥാന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലുടെ നദി ഒഴുകിയിരുന്നുവെന്നാണു വിശ്വാസം.

സരസ്വതിയെ പുനരുജ്ജീവിപ്പിക്കാനുള്ള ഇപ്പോഴത്തെ കാരണം ഹര്യാന സര്‍ക്കാരിന്റെ നീക്കമാണ്. പണ്ട്, നദി ഒഴുകിയിരുന്ന യഥാര്‍ത്ഥ വഴി അന്വേഷിച്ചു കണ്ടെത്താനും അതു പുനരുജ്ജീവിപ്പിക്കാനും സര്‍ക്കാര്‍ ഒരു സംഘത്തെ നിയോഗിക്കുകയുണ്ടായി. സരസ്വതിയുടെ അസ്സല്‍ വഴി കണ്ടെത്താന്‍ യമുനാ നഗര്‍ ജില്ലയിലെ മുഗള്‍വാലി ഗ്രാമത്തില്‍ എണ്‍പതോളം പേര്‍ കുഴിച്ചുകൊണ്ടിരിക്കെ 8 അടി ആഴത്തില്‍ വെള്ളം കണ്ടതാണ് അന്വേഷണത്തിന് ആക്കം കൂട്ടിയത്. സരസ്വതി നദി ഒഴുകിയിരുന്ന വഴി കണ്ടെത്താന്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിച്ചതിനു ശേഷം ഇതാദ്യമായാണ് സംഘം വെള്ളം കണ്ടെത്തുന്നത്.

“യമുന നഗര്‍, കുരുക്ഷേത്രം,  കൈതല്‍ ജില്ലകളിലെ സരസ്വതി നദിയുടെ അടിത്തട്ട് വൃത്തിയാക്കുകയും ആഴം കൂട്ടുകയും ചെയ്യുന്ന ജോലികള്‍ ഊര്‍ജിതമായി നടന്നുവരികയാണ്” – ഔദ്യോഗിക വക്താവ്  പറഞ്ഞു.

കാലവര്‍ഷം നദിയെ ഇപ്പോഴത്തെപ്പോലെ നിലനിര്‍ത്തും. എന്നാല്‍, വെള്ളം ഒഴുകുന്നത് ഉറപ്പാക്കാന്‍ ഈ നദിയുടെ ഉദ്ഭവ സ്ഥാനമായ ആദിബദ്രിയില്‍ രണ്ടാം ഘട്ടമായി ഒരു അണക്കെട്ട് നിര്‍മിക്കാന്‍ തങ്ങള്‍ക്ക്  പദ്ധതിയുണ്ടെന്ന് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന സരസ്വതി പൈതൃക വികസന ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. ഹര്യാനയിലെ മനോഹര്‍ ലാല്‍ ഘട്ടര്‍ സര്‍ക്കാര്‍, പദ്ധതിക്കായി 50 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. അപ്രത്യക്ഷമായ നദിയെ കണ്ടെത്തുന്നതിനു മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര ജലവിഭവകാര്യ വകുപ്പ് മന്ത്രി ഉമാഭാരതി 2014ല്‍ പറഞ്ഞിരുന്നു.  നദിയുടെ സാന്നിദ്ധ്യം കെട്ടുകഥയല്ലെന്നും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാരതത്തിലൂടെ സരസ്വതി ഒഴുകിയിരുന്നുവെന്നതിനു ശാസ്ത്രീയമായ തെളിവുണ്ടെന്നും അവര്‍ അന്നു പറയുകയുണ്ടായി.Maha bharath-pb

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies