തിരുവനന്തപുരം: സംസ്ഥാനത്ത് മരാമത്ത് പണികള്‍ നിര്‍വഹിക്കുമ്പോള്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശരിയായ വിധത്തില്‍ സൂക്ഷിക്കണമെന്നും ഏറ്റവും ഒടുവിലത്തെ വിവരവും ഉള്‍ക്കൊള്ളിച്ചിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു.
കൂടാതെ പ്രവൃത്തികള്‍ സംബന്ധിച്ച എല്ലാ ഫയല്‍ കുറിപ്പുകളിലും കത്തുകളിലും പൂര്‍ണ്ണമായ പേരും ഒപ്പും ഉണ്ടാകണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നിബന്ധനകള്‍ ലംഘിച്ചതായും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായും കണക്കാക്കി കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്
Discussion about this post