തിരുവനന്തപുരം: തീരദേശ പരിപാലന നിയമം തീരദേശവാസികളുടെ അടിസ്ഥാന സൗകര്യവികസനത്തിന് തടസം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച തീരദേശ സംരക്ഷണവും പരിപാലനവും ദേശീയ ശില്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരദേശ സംരക്ഷണവും പരിപാലനവും അതീവപ്രാധാന്യമര്‍ഹിക്കുന്നതാണെങ്കിലും അവിടെ താമസിക്കുന്ന ജനങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതത്തിന് അവസാനം കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായ ചടങ്ങില്‍ റവന്യൂമന്ത്രി മുഖ്യ അതിഥിതിയായി. ഫിഷറീസ് ഡയറക്ടര്‍ മിനിആന്റണി സ്വാഗതവും, അഡീഷണല്‍ സെക്രട്ടറി വി.എസ്.സെന്തില്‍, കോസ്റ്റല്‍ ഏരിയാ ഡവലപ്പ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ.അമ്പാടി തുടങ്ങിയവര്‍ ചങ്ങില്‍ പങ്കെടുത്തു
Discussion about this post