തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ പക്ഷത്തു നിന്ന് അവരുടെ താല്പര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുളള പ്രവര്‍ത്തനമാണ് കാഴ്ചവയ്‌ക്കേണ്ടതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തിരുവനന്തപുത്ത് സംഘടിപ്പിച്ച ഭൂമിയേറ്റെടുക്കല്‍ നിയമം പ്രശ്‌നങ്ങളും സാധ്യതകളും എന്ന ശില്പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയേറ്റെടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങികൊടുക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രദ്ധപുലര്‍ത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ എന്‍.പത്മകുമാര്‍, അഡ്മിനിസ്‌റേടറ്റീവ് ഓഫീസര്‍ ഡോ.സജിത് ബാബു, വിവിധ ജില്ലകളിലെ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു.
Discussion about this post