തൃശൂര്‍: തന്റെ നേതൃത്വത്തിലുള്ള ‘ജനപ്രിയ’ ചാനലില്‍ വാര്‍ത്തയുടെ പൂര്‍ണ ഉത്തരവാദിത്തം ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ തനിക്കായിരിക്കുമെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കി. ചെയര്‍മാനും മാനേജിങ് ഡയറക്ടറും എന്ന പദവി ആലങ്കാരികമല്ലെന്നും ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുരളി മറുപടി പറഞ്ഞു. വിഷുവോടെ ചാനല്‍ പ്രവര്‍ത്തനം തുടങ്ങണമെന്നാണ് ആഗ്രഹം. പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുകയാണ്. ലൈസന്‍സ് ഉടന്‍ ലഭിക്കും. ചാനല്‍ തുടങ്ങുന്നതിന് പാര്‍ട്ടി വിലക്കില്ല. പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും മുരളി പറഞ്ഞു.
Discussion about this post