തിരുവനന്തപുരം: തെരുവുനായ്ക്കളുടെ അക്രമം തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിഴിഞ്ഞത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
മനുഷ്യജീവനാണ് പ്രധാനം. അക്രമകാരികളായ നായ്ക്കളെ കൊല്ലുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും യാതൊരു വിട്ടുവീഴ്ചയും വരുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച നടപടികള്‍ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും.
Discussion about this post