തിരുവനന്തപുരം: അടിമാലി സ്വദേശിയായ ഒന്‍പതുകാരന് മാതാപിതാക്കളുടെ ക്രൂരമായ മര്‍ദ്ദനമേറ്റതായി പറയപ്പെടുന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് തേടി.
ഇടുക്കി ജില്ലാ പോലീസ് മേധാവി, എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ഇടുക്കി, എറണാകുളം ജില്ലകളിലെ ശിശുസംരക്ഷണ ഓഫീസര്‍മാര്‍, കളമശ്ശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്നിവര്‍ സംഭവത്തെക്കുറിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, കമ്മീഷന്‍ അംഗം സി.യു മീന കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ചു.












