Sunday, June 22, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

എക്‌സൈസ് ബോധവല്‍ക്കരണം യുദ്ധസന്നാഹത്തോടെ: ഋഷിരാജ് സിംഗ്‌

by Punnyabhumi Desk
Aug 25, 2016, 06:13 pm IST
in കേരളം

കാസര്‍ഗോഡ്: ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ എക്‌സൈസ് വകുപ്പ് നടത്തുന്ന ബോധവല്‍ക്കരണം യുദ്ധസന്നാഹത്തോടെയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. പടന്നക്കാട് നെഹ്‌റു കോളേജില്‍ നടന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുളള ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളളില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം സംസ്ഥാനത്ത് 70 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ സാധാരണമായ പാന്‍ ഉല്പന്നങ്ങള്‍ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി മൂന്നാമതാണ്.  രണ്ടു മാസത്തിനിടയില്‍ 700 കേസുകളാണ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത്. ബോധവല്‍ക്കരണം കൊണ്ട് മാറ്റാന്‍ പറ്റാത്തതായി ഒന്നും ഇല്ല. ഉത്തരേന്ത്യയില്‍ ഭ്രൂണഹത്യകള്‍ ഇന്നും സര്‍വ്വസാധാരണമാണ് പക്ഷേ കേരളത്തില്‍ നടക്കുന്നില്ല. ഇത് ബോധവല്‍ക്കരണം കൊണ്ട് സാധിച്ചതാണ്. സഹോദരങ്ങളോ സുഹൃത്തുക്കളോ സഹപാഠികളോ വിദ്യാര്‍ത്ഥികളോ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ അത് അറിയിക്കേണ്ടവരെ അറിയിക്കണമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.

മാതാപിതാക്കളോടോ അധ്യാപകരോടോ ഇത് തുറന്ന് പറയാം. 9447178000, 9061178000 എന്നീ നമ്പറുകളില്‍ വിളിച്ചും ഇത്തരം പരാതികള്‍ അറിയിക്കാം. പരാതി പറയുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കും. ഇത്തരം പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും പരാതിപ്പെട്ടില്ലെങ്കില്‍ അത് വലിയ അപകടത്തിലേക്ക് വഴി വെക്കും. പെണ്‍കുട്ടികള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളും മൂടിവെക്കേണ്ടതില്ല. നടപടി ഉണ്ടായില്ലെങ്കില്‍ അക്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കും. പെണ്‍കുട്ടികള്‍ സ്വയരക്ഷയ്ക്കായി ആയോധന വിദ്യകള്‍ പരിശീലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത്തരം പരിശീലന പരിപാടികള്‍ തുടങ്ങാവുന്നതേയുളളൂവെന്നും എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.

മാനേജര്‍ ഡോ. കെ വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, കോളേജ് സെക്രട്ടറി കെ രാമനാഥന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. പി വി പുഷ്പജ സ്വാഗതവും ലഹരി വിരുദ്ധവേദി കോര്‍ഡിനേറ്റര്‍ ഡോ. കെ സുബ്രഹ്മണ്യപ്രസാദ് നന്ദിയും പറഞ്ഞു. എക്‌സൈസ് കമ്മീഷണറുമായി വിദ്യാര്‍ത്ഥികളുടെ സംവാദവും നടന്നു. തുടര്‍ന്ന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി രഘുനാഥന്‍ നായര്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ക്ലാസ്സെടുത്തു. എക്‌സൈസ് കമ്മീഷണര്‍ക്ക് പ്രദേശത്തെ മദ്യമാഫിയയ്‌ക്കെതിരെ പരാതി നല്‍കിയ കമ്പല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജോസഫ് മാത്യുവിന് ഋഷിരാജ് സിംഗ് സ്‌നേഹോപഹാരം നല്‍കി. ഉദിനൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന കാവലാള്‍ യൂണിറ്റിന്റെ ഉദ്ഘാടനം എക്‌സൈസ് കമ്മീഷണര്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗവും പി ടി എ പ്രസിഡണ്ടുമായ പി പി കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഷീല കുഞ്ഞിപ്പുരയില്‍, കെ അരവിന്ദാക്ഷന്‍ മാസ്റ്റര്‍, കെ വി വിനയകുമാര്‍, പി വി പ്രകാശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുളള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പിലിക്കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മദ്യക്കുപ്പികള്‍ കൊണ്ട് നിര്‍മ്മിച്ച ശില്പം എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അനാഛാദനം ചെയ്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. മയക്ക്മരുന്ന് ഉപയോഗത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചുമുളള ചോദ്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ എക്‌സൈസ് കമ്മീഷണറുമായി സംവദിച്ചു. പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹന്‍, ഹെഡ്മാസ്റ്റര്‍ കെ രാജശേഖരന്‍, പി ടി എ പ്രസിഡണ്ട് ടി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Related News

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കേരളം

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

കേരളം

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies