തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 201516 വര്‍ഷത്തെ ബോണസ് നല്‍കുന്നതിന് തൊഴില്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളായി. 8.33 ശതമാനമാണ് കുറഞ്ഞ ബോണസ് നിരക്ക്.
21,000 രൂപവരെ പ്രതിമാസ ശമ്പളം കൈപ്പറ്റുന്നവര്‍ മാത്രമാണ് ബോണസിന് അര്‍ഹര്‍. ഇതില്‍ അപ്രന്റീസുകള്‍ ഉള്‍പ്പെടുന്നില്ല. 21,000 രൂപയ്ക്കു മുകളില്‍ വേതനം കൈപ്പറ്റുന്നവര്‍ക്ക് പ്രത്യേക ഉത്സവ ബത്തയ്ക്ക് മാത്രമേ അര്‍ഹതയുളളു. കയര്‍, കശുവണ്ടിസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ബോണസ് ബന്ധപ്പെട്ട വ്യവസായ ബന്ധസമിതികളുടെ തീരുമാനത്തിന് വിധേയമായിരിക്കും. ഉത്പാദനവുമായി ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. മറ്റു സഹകരണ സ്ഥാപനങ്ങള്‍ക്ക് കോഓപ്പറേറ്റീവ് രജിസ്ട്രാറുടെ പ്രത്യേക നിര്‍ദ്ദേശങ്ങളായിരിക്കും ബാധകം. ഈ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ നിന്ന് വ്യതിചലിച്ച് ഏതെങ്കിലും പൊതുമേഖലാസ്ഥാപനമോ, ബോര്‍ഡുകളോ സഹകരണ സ്ഥാപനങ്ങളോ മറ്റു സ്ഥാപനങ്ങളോ തീരുമാനങ്ങള്‍ കൈകൊളളുന്നത് അനുവദനീയമല്ല.
മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനത്തിന് സ്ഥാപനമേധാവികള്‍ വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്നും തൊഴിലും നൈപുണ്യവും വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു
Discussion about this post