സുള്ള്യ: സാര്‍വജനിക ഗണേശോത്സവ ആഘോഷത്തിന്റെ ഭാഗമായി സുരക്ഷ കര്‍ശനമാക്കുമെന്ന് ദക്ഷിണ കര്‍ണാടക എസ്.പി. ഭൂഷന്‍ ഗുലാബ് റാവു ബൊറൈസ പറഞ്ഞു. ഗണേശോത്സവ ആഘോഷ സമയത്ത് സുരക്ഷാനടപടികളെപ്പറ്റി തീരുമാനമെടുക്കുവാന്‍ സുള്ള്യ പേലീസ് സ്‌റ്റേഷനില്‍ നടന്ന പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു എസ്.പി
നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും അഗ്‌നി ദുരന്തം ഒഴിവാക്കാനും പ്രതിഷ്ഠാവിഗ്രഹങ്ങളില്‍ ചാര്‍ത്തുന്ന സ്വര്‍ണാഭരണങ്ങള്‍ക്കുള്ള സുരക്ഷ തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കും. പോലീസ് മേധാവികളും സാര്‍വജനിക ഗണേശോത്സവ സംഘാടക സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post