Wednesday, July 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പൊങ്കാലയുടെ പുണ്യംതേടി അനന്തപുരി യജ്ഞശാലയായി

by Punnyabhumi Desk
Feb 19, 2011, 12:39 pm IST
in കേരളം, ദേശീയം, രാഷ്ട്രാന്തരീയം, മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ അനന്തപുരിയിലെത്തിയതോടെ നഗരമാകെ പൊങ്കാലസമര്‍പ്പണത്തിന്റെ ഭക്തിസാന്ദ്രതയില്‍. രാവിലെ 10 മണിയോടെ ശുദ്ധപുണ്യാഹത്തിനുശേഷം ക്ഷേത്രത്തില്‍ പണ്ഡാര അടുപ്പ് കൂട്ടുന്ന ചടങ്ങ് ആരംഭിച്ചു. 10.45ന് പണ്ഡാര അടുപ്പിലേക്ക് ശ്രീകോവിലില്‍ നിന്നും അഗ്നി പകര്‍ന്നു. അതേസമയം തന്നെ ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലനൈവേദ്യ സമര്‍പ്പണത്തിനെത്തിയ ഭക്തജനലക്ഷങ്ങളുടെ അടുപ്പുകളിലും അഗ്നിജ്വലിപ്പിച്ചതോടെ അനന്തപുരി അക്ഷരാര്‍ത്ഥത്തില്‍ മഹായജ്ഞശാലയായി മാറി. 27 ലക്ഷത്തോളം ഭക്തകള്‍ ഇക്കുറി പൊങ്കാല അര്‍പ്പിക്കുമെന്നാണ് അനൗദ്യോഗീക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉച്ചയ്ക്ക് ശേഷം 2.30 പൊങ്കാല നിവേദിക്കുക. അതിനുശേഷമാകും ഭക്തരുടെ പൊങ്കാല നിവേദിക്കുക.

ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സന്നദ്ധസംഘടനകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഭക്തര്‍ക്കായി ഒരുക്കിയിട്ടുള്ളത്. സുരക്ഷ ഉറപ്പിക്കാനായി അയ്യായിരത്തിലധികം പോലീസ് സേനാംഗങ്ങളും ഫയര്‍ഫോഴ്സ്, ആരോഗ്യവകുപ്പ്, റവന്യൂവകുപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍ പ്പെടെയുള്ള സംഘങ്ങളും പ്രവര്‍ത്തനനിരതരാണ്.

പൊങ്കാല നിവേദ്യത്തിനുശേഷം 3.30ന് ഉഷശ്രീബലയും ഉച്ചശ്രീബലിയും നടക്കും. വൈകുന്നേരം 6.45ന് ദീപാരാധന, 7.30ന് കുത്തിയോട്ടം ചൂരല്‍ കുത്തുന്നത് ഇവ നടക്കും 9.30ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. ഞായറാഴ്ച രാവിലെ  8.00ന് അകത്തെഴുന്നള്ളിക്കും 10.15ന് പന്തീരടിപൂജയും ദീപാരാധനയും നടക്കും. ഉച്ചയ്ക്ക് ശേഷം 1ന് നടഅടയ്ക്കും. രാത്രി 8.15ന് അത്താഴ ശ്രീബലിക്കുശേഷം നടഅടയ്ക്കും 12.30ന് വലിയകുരുതി തര്‍പ്പണത്തോടെ ഈവര്‍ഷത്തെ പൊങ്കാലമഹോത്സവത്തിന് പരിസമാപ്തിയാകും.

ദൂരദര്‍ശനിലും പ്രമുഖമലയാളം ചാനലുകളിലും പൊങ്കാലച്ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

അടുത്ത വര്‍ഷത്തെ കുത്തിയോട്ടത്തിനുള്ള രജിസ്ട്രഷന്‍ 2011 ആഗസ്റ്റ് 17 (1187 ചിങ്ങം 1) മുതല്‍ ആരംഭിക്കും. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റിന്റെ ഔദ്യോഗീക വെബ് സൈറ്റായ www.attukal.org -ല്‍ ബുക്കുചെയ്യാവുന്നതാണ്. ക്ഷേത്രത്തില്‍ 2011 മാര്‍ച്ച് 8 മുതല്‍ 13 വരെ സഹസ്രകലശാഭിഷേകം നടക്കുന്നതാണ്. മഹാബ്രഹ്മകലശം (10001 രൂപ ),കുംഭേശകലശം (8001 രൂപ), ബ്രഹ്മകലശം (3001 രൂപ), സാധാരണകലശം (101 രൂപ) എന്നിങ്ങനെ ഭക്തര്‍ക്ക് വഴിപാടായി കലശപൂജ ചെയ്യാവുന്നതാണെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies