നെടുമങ്ങാട്: ആനാട് പാറയ്‌ക്കല്‍ മണ്ഡപം ദേവീക്ഷേത്ര വാര്‍ഷിക ദേശീയോല്‍സവം 22നു കൊടിയേറി വിവിധ ചടങ്ങുകളും കലാപരിപാടികളോടുംകൂടി മാര്‍ച്ച് രണ്ടിനു സമാപിക്കും .22നു രാവിലെ ക്ഷേത്രച്ചടങ്ങുകള്‍, രാത്രി എട്ടിനു തൃക്കൊടിയേറ്റ് ,കാപ്പുകെട്ട്, ഭദ്രകാളിപ്പാട്ട് ആരംഭം, 10നു ഗംഗാപുരിയിലെ മുത്തശന്‍കാവ്-മാന്ത്രികനാടകം, 23നു രാവിലെ ക്ഷേത്രച്ചടങ്ങുകള്‍, ഭദ്രകാളിപ്പാട്ട്, വൈകിട്ട് 6.30നു കുങ്കുമാഭിഷേകം, എട്ടിനു വിവിധ കലാപരിപാടികള്‍.
24നു രാവിലെ ക്ഷേത്രച്ചടങ്ങുകള്‍, ഭദ്രകാളിപ്പാട്ട്, രാത്രി എട്ടിനു ഭക്‌തിഗാനസുധ, ഒന്‍പതിനു ചിരിക്കെട്ട് ഉല്‍സവം, കോമഡിഷോ 25നു രാവിലെ ക്ഷേത്രച്ചടങ്ങുകള്‍, ഭദ്രകാളിപ്പാട്ട് , 9.30നു സര്‍പ്പംപാട്ടും നാഗരൂട്ടും 12നു സമൂഹസദ്യ, 6.30നു കുങ്കുമാഭിഷേകം, 6.40നു മാലപ്പുറംപാട്ട്, 10നു നൃത്തോല്‍സവം, 26നു രാവിലെ ക്ഷേത്രച്ചടങ്ങുകള്‍, ഭദ്രകാളിപ്പാട്ട്, 3.15നു ഘോഷയാത്ര, ക്ഷേത്രസന്നിധിയില്‍ നിന്നാരംഭിച്ചു പുലിപ്പാറ കല്ലിംഗല്‍, നെടുമങ്ങാട് ടൗണ്‍വഴി പഴകുറ്റി ആനാട് ബാങ്ക് ജംക്‌ഷന്‍ വഴി തിരികെ രാത്രി 9.30നു ക്ഷേത്രത്തിലെത്തിച്ചേരും.
ഘോഷയാത്രയില്‍ വിവിധ കലാപരിപാടികളും അവതരിപ്പിക്കും. 27നു രാവിലെ ക്ഷേത്രച്ചടങ്ങുകള്‍, ഭദ്രകാളിപ്പാട്ട് , 12നു സമൂഹസദ്യ, രാത്രി ഒന്‍പതിനു നാടന്‍ സംഗീതത്തിന്റെ പുതുമയുമായുള്ള പകര്‍ന്നാട്ടം. 28നു രാവിലെ ക്ഷേത്രച്ചടങ്ങുകള്‍, ഭദ്രകാളിപ്പാട്ട്, വൈകിട്ട് 5.15ന് ഉരുള്‍, 6.15നു പുഷ്‌പാഭിഷേകം, എട്ടിനു തുക്കവില്ലോട്ടം, 9.30നു ധീം ചിരികിടതോം സ്‌റ്റേജ് ഷോ. മാര്‍ച്ച് ഒന്നിനു രാവിലെ ക്ഷേത്രച്ചടങ്ങുകള്‍, ഭദ്രകാളിപ്പാട്ട്, 7.30നു നെയ്യാണ്ടിമേളം, എട്ടിനു സമൂഹപൊങ്കാല, തുടര്‍ന്നു സമൂഹസദ്യ, നാലിനുു നേര്‍ച്ചത്തൂക്കം, രാത്രി ഒന്‍പതിനു കുത്തിയോട്ടം, പൂമാല, താലപ്പൊലി, 10.30നു ഗാനമേള. രണ്ടിനു രാവിലെ ക്ഷേത്രച്ചടങ്ങുകള്‍, ഭദ്രകാളിപ്പാട്ട് , രാത്രി 7.30നു പൂത്തിരിമേള, 11.30നു തൃക്കൊടിയിറക്ക്, 12നു കുരുതിതര്‍പ്പണം .
Discussion about this post